Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
ചെറുവത്തൂര്‍: പടന്നകടപ്പുറത്തെ ക്ലബ്ബിന്റ അധികാര തര്‍ക്കം വീണ്ടും അക്രമത്തില്‍ കലാശിച്ചു. പടന്നക്കടപ്പുറത്ത് പ്രവര്‍ത്തിച്ചു വരുന്ന ജോളി ഫ്രണ്ട്‌സ് ക്ലബ്ബ് ഭരണ സമിതിയുടെ തര്‍ക്കത്തില്‍ വാട്‌സാപിലൂടെ പ്രതികരിച്ചതിന് പടന്നയില്‍ വീട്ടിലെത്തി അക്രമിച്ചതായാണ് പരാതി. പരിക്കേറ്റ പടന്ന കാവുന്തലയിലെ പെരിങ്ങളം മുസ്തഫയുടെ ഭാര്യ സി.എച്ച്.ഫൗസിയ(30), സഹോദരന്‍ സി.എച്ച്.സൈഫുദ്ദീന്‍(20)എന്നിവരെ ചെറുവത്തൂരിലെ കെ.എ.എച്ച്.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പടന്നക്കടപ്പുറത്തെ ക്ലബ്ബിന്റെ അധികാര തര്‍ക്കത്തില്‍ വൈസ് പ്രസിഡന്റ് ലത്തീഫിന്റെ ഔദ്യോഗിക പക്ഷത്തോടൊപ്പം നിന്ന് വാട്‌സ് ആപിലൂടെ കഴിഞ്ഞ ദിവസം ഫൗസിയയുടെ ഭര്‍ത്താവ് മുസ്തഫ പ്രതികരിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് വെളളിയാഴ്ച ഉച്ച കഴിഞ്ഞു പടന്ന കാവുന്തലയിലെ മുസ്തഫയുടെ വീട്ടില്‍ കയറി പടന്നകടപ്പുറം സ്വദേശികളായ മുജിത്തബ്, നിസാമുദ്ദീന്‍ തുടങ്ങി നാല് പേരുടെ നേതൃത്വത്തില്‍ അക്രമം നടത്തിയതെന്ന് ഫൗസിയയും സഹോദരന്‍ സൈഫുദ്ദീനും പറയുന്നു.

ക്ലബ്ബ് തര്‍ക്കത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ക്ലബ് വൈസ് പ്രസിഡന്റുമായ പടന്നക്കടപ്പുറത്തെ യു.എം.അബ്ദുള്‍ ലത്തീഫിന് നേരെ ജൂണില്‍ വധശ്രമം നടന്നിരുന്നു. ഇതിന്റെ കേസ് കോടതിയില്‍ നടന്നു വരവേയാണ് വീണ്ടും അക്രമം നടന്നത്. ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു.



Leave A Reply