Latest News :
Home » , , , » വിദ്യാഭ്യാസ രംഗത്തെ സേവനങ്ങള്‍; കാന്തപുരത്തിന് അന്താരാഷ്ട്ര അവാര്‍ഡ്

വിദ്യാഭ്യാസ രംഗത്തെ സേവനങ്ങള്‍; കാന്തപുരത്തിന് അന്താരാഷ്ട്ര അവാര്‍ഡ്

Written By Muhimmath News on Wednesday, 19 October 2016 | 11:55

ക്വലാലംപൂര്‍: ക്വലാലംപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒ ഐ സി ടുഡേ മാഗസിന്‍ ഏര്‍പ്പെടുത്തിയ 2016ലെ 'ദി ജ്വല്‍സ് ഓഫ് മുസ്ലിം വേള്‍ഡ് ബിസ്' അവാര്‍ഡിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. വിദ്യാഭ്യാസ ധിഷണാരംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെയാണ് 2011 മുതല്‍ ഈ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.

 മലേഷ്യന്‍ സര്‍ക്കാറിന്റെ പിന്തുണയോടെ 57 രാഷ്ട്രങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഒ ഐ സി ഗ്രൂപ്പ് വിദ്യാഭ്യാസമുള്‍പ്പെടെയുള്ള രംഗങ്ങളില്‍ വ്യത്യസ്തവും നൂതനവുമായ പദ്ധതികള്‍ നടത്തിവരുന്നു. ധൈഷണികമായും വിദ്യാഭ്യസപരമായും ഇടപെടുന്ന യുവാക്കളെ വളര്‍ത്തിക്കൊണ്ടുവന്നതിന് കാന്തപുരം നല്‍കിയ സേവനത്തിനാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഒ ഐ സി ചെയര്‍മാന്‍ അറിയിച്ചു. ക്വലാലംപൂരില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് അവാര്‍ഡ് സമ്മാനിക്കും.

മലേഷ്യന്‍ യാത്രയില്‍ സി മുഹമ്മദ് ഫൈസി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ആപ്‌കോ ഗ്രൂപ് ചെയര്‍മാന്‍ അബ്ദുല്‍ കരീം ഹാജി, അപ്പോളോ ഗ്രൂപ് എം ഡി സി പി മൂസ ഹാജി, സിദ്ദീഖ് ഹാജി എന്നിവര്‍ കാന്തപുരത്തെ അനുഗമിച്ചിട്ടുണ്ട്.
മലേഷ്യയിലെ ആത്മീയ, വിദ്യാഭ്യാസ, സാംസ്‌കാരിക പരിപാടികളില്‍ കാന്തപുരം പങ്കെടുക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved