Latest News :
Home » » ബാര്‍ കോഴ: കെ ബാബുവിനെ വിജിലന്‍സ് തിങ്കളാഴ്ച ചോദ്യം ചെയ്യും

ബാര്‍ കോഴ: കെ ബാബുവിനെ വിജിലന്‍സ് തിങ്കളാഴ്ച ചോദ്യം ചെയ്യും

Written By Muhimmath News on Sunday, 16 October 2016 | 14:11

കൊച്ചി: ബാര്‍ ലൈസന്‍സ് നല്‍കിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട പരാതിയില്‍ മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെ വിജിലന്‍സ് തിങ്കളാഴ്ച ചോദ്യം ചെയ്യും. ലൈസന്‍സ് നല്‍കിയതില്‍ 100 കോടിരൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കാണിച്ച് വ്യവസായിയായ വി എം രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി. വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയാവും ബാബുവിനെ ചോദ്യം ചെയ്യുക.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ബിയര്‍പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചതിലും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടിയതിലും കെ ബാബു അഴിമതി നടത്തിയെന്ന കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്‌സ് അസോസിയേഷന്റെ പരാതിയില്‍ വിജിലന്‍സ് എറണാകുളം റേഞ്ച് ഡിവൈ എസ് പി ഫിറോസ് എം ഷെഫീക്ക് ആണ് അന്വേഷണം നടത്തുന്നത്.

വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം നടന്ന ത്വരിത പരിശോധനയില്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബാര്‍ ബിയര്‍ പാര്‍ലര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് രേഖകള്‍ സെക്രട്ടേറിയറ്റില്‍ നിന്ന് ശേഖരിച്ച വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പരാതിക്കാരനായ ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്‌സ് അസോസിയേഷന്‍ നേതാവ് വി എം രാധാകൃഷ്ണന്റെയും മൊഴിയെടുത്തിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved