Latest News :
Home » , » അന്ധ വിശ്വാസത്തിനെതിരെ പണ്ഡിതര്‍ കടമ നിര്‍വ്വഹിക്കണം: ബേക്കല്‍ ഉസ്താദ്

അന്ധ വിശ്വാസത്തിനെതിരെ പണ്ഡിതര്‍ കടമ നിര്‍വ്വഹിക്കണം: ബേക്കല്‍ ഉസ്താദ്

Written By Muhimmath News on Wednesday, 5 October 2016 | 19:45

ദേളി: സമൂഹത്തില്‍ നടമാടുന്ന അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പണ്ഡിതര്‍ കടമ നിര്‍വ്വഹിക്കാന്‍ തയ്യാറാകണമെന്ന് സഅദിയ്യ ശരീഅത്ത് കോളേജ് വൈസ് പ്രന്‍സിപ്പാളും പ്രമുഖ പണ്ഡിതനുമായ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ പറഞ്ഞു.

സഅദിയ്യയില്‍ നടന്ന മജ്‌ലിസുല്‍ഉലമാഉസ്സഅദീന്‍ വാര്‍ഷിക ജനറല്‍ ബോഡി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് സ്വാലിഹ് സഅദി അധ്യക്ഷത വഹിച്ചു. കെ.പി ഹുസൈന്‍ സ്അദി, ഉബൈദുള്ളാഹി സഅദി, എം.എ അബ്ദുല്‍ വഹാബ്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കെ.കെ ഹുസൈന്‍ ബാഖവി, സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍, മുഹ് യദ്ധീന്‍ സഅദി കുഴിപ്പുറം, കൊല്ലംപാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ചീയ്യൂര്‍ അബ്ദുല്ലാഹി സഅദി, ഇസ്മാഈല്‍ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved