Latest News :
Home » , , » സ്ത്രീധന പീഡനം: ദേശീയ കബഡി താരത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍

സ്ത്രീധന പീഡനം: ദേശീയ കബഡി താരത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍

Written By Muhimmath News on Wednesday, 19 October 2016 | 12:36

ന്യൂഡല്‍ഹി: ദേശീയ കബഡി ചാമ്പ്യനായ രോഹിത് ചില്ലാറിന്റെ ഭാര്യയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 27 കാരിയായ ലളിതയാണ് മരിച്ചത്. മാനസികമായും ശാരീരികമായും പീഡനങ്ങള്‍ സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് ലളിത വിശദീകരിക്കുന്ന രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിഡിയോ കണ്ടെത്തിയിട്ടുണ്ട്.

രോഹിത് മുംബൈയിലായിരുന്ന സമയത്തായിരുന്നു ലളിതയുടെ ആത്മഹത്യ. 2009 ല്‍ നാവികസേനയില്‍ ജോലി ലഭിച്ച രോഹിതിന് മുംബൈയിലാണ് പോസ്റ്റിങ് ലഭിച്ചത്.

ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ലളിത എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. രോഹിത് കഴിഞ്ഞ ആഴ്ച്ച ലളിതയോട് വീടുവിട്ടുപോകാന്‍ ആവശ്യപ്പെട്ടുവെന്നും കത്തിലുണ്ട്.

ആത്മഹത്യക്ക് ശേഷം രോഹിതിന്റെ മാതാപിതാക്കള്‍ ഒളിവിലാണ്. ലളിതയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തിലും സ്ത്രീധനം തന്നെയായിരുന്നു വിവാഹമോചനത്തിലേക്കെത്തിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved