Latest News :
Home » , » സംസ്ഥാനത്ത് വ്യാഴാഴ്ച ബി.ജെ.പി ഹര്‍ത്താല്‍

സംസ്ഥാനത്ത് വ്യാഴാഴ്ച ബി.ജെ.പി ഹര്‍ത്താല്‍

Written By Muhimmath News on Wednesday, 12 October 2016 | 17:57



കണ്ണൂര്‍: കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ രമിതിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ആശുപത്രി, മെഡിക്കല്‍ സ്‌റ്റോര്‍, പാല്‍, പത്രം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കണ്ണൂരില്‍ വെള്ളിയാഴ്ച നടക്കാനിരുന്ന വടക്കന്‍ മേഖല കായിക മേള മാറ്റിവെച്ചു. കാലിക്കറ്റ് സര്‍വകലാശാല, എം.ജി സര്‍വകലാശാല എന്നിവ വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved