Latest News :
Home » » ക്ഷേത്രകമാനത്തിന് പെയന്റടിച്ച കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍

ക്ഷേത്രകമാനത്തിന് പെയന്റടിച്ച കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍

Written By Muhimmath News on Wednesday, 12 October 2016 | 12:23

കാഞ്ഞങ്ങാട്: മഡിയന്‍ ക്ഷേത്രപാലകനീശ്വര ക്ഷേത്ര കമാനത്തിന് പച്ചപെയിന്റടിച്ച് മനഃപൂര്‍വ്വം വര്‍ഗീയലഹള സൃഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റു ചെയ്തു. അതിഞ്ഞാല്‍ തെക്കുപുറം മന്‍സൂര്‍ ആശുപത്രിക്ക് സമീപത്തെ മുഹമ്മദ് റോഷന്‍ (18), മുഹമ്മദ് ഷമീം എന്ന ഷമി(18) എന്നിവരെയാണ് ഹോസ്ദുര്‍ഗ് സി.ഐ സി.കെ സുനില്‍കുമാര്‍ അറസ്റ്റു ചെയ്തത്. 

ഇതേ കേസില്‍ നേരത്തെ മാണിക്കോത്തെ ഫംസീര്‍ (23) ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ ഫംസീറിനെ ഒന്നാംക്ലാസ് കോടതി(ഒന്ന്)യും പ്രായപൂര്‍ത്തിയാവാത്തവരെ രണ്ടുപേരെ ജുവൈനല്‍ കോടതിയും റിമാന്റ് ചെയ്തു. 

നാട്ടില്‍ മനഃപൂര്‍വ്വം വര്‍ഗ്ഗീയലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ആദ്യം അറസ്റ്റിലായ പ്രതികള്‍ക്ക് ഒത്താശയും സഹായവും ചെയ്തുകൊടുത്തുവെന്നാണ് അറസ്റ്റിലായവരുടെ പേരിലുള്ള കുറ്റം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved