Latest News :
Home » , , » സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കെ എസ് ഇ ബി കാഷ്യര്‍ മരിച്ചു

സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കെ എസ് ഇ ബി കാഷ്യര്‍ മരിച്ചു

Written By Muhimmath News on Monday, 17 October 2016 | 10:20

കുറ്റിക്കോല്‍: നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ കുഴിയിലേക്ക് മറിഞ്ഞ് കെ എസ് ഇ ബി കാഷ്യര്‍ മരിച്ചു. കുറ്റിക്കോല്‍ കെ എസ് ഇ ബി സെക്ഷനിലെ കാഷ്യര്‍ മല്ലംപാറയിലെ കെ എന്‍ സുന്ദരന്‍ (42) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ കാവുംകാലിലായിരുന്നു അപകടം. കുറ്റിക്കോലില്‍ നിന്നും മല്ലംപാറയിലെ വീട്ടിലേക്ക് പോകുമ്പോള്‍ എതിരെ വന്ന പിക്കപ്പ് വാനിന് സൈഡ് കൊടുക്കുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുന്ദരനെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.

നെച്ചിപടുപ്പിലെ പരേതനായ രാമണ്ണനായിക്കിന്റയും, മിന്നു ഭായിയുടെയും മകനാണ്. വാരിജയാണ്  ഭാര്യ. മക്കളില്ല. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ഉമേശന്‍, സുന്ദരി,കുസുമ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved