Latest News :
Home » » നിയന്ത്രണം വിട്ട കാര്‍ വസ്ത്രക്കടയിലേക്ക് പാഞ്ഞുകയറി

നിയന്ത്രണം വിട്ട കാര്‍ വസ്ത്രക്കടയിലേക്ക് പാഞ്ഞുകയറി

Written By Muhimmath News on Friday, 14 October 2016 | 17:50




കാസര്‍കോട്: നഗരത്തില്‍ കാര്‍ നിയന്ത്രണം വിട്ട് വസ്ത്രക്കടയിലേക്ക് പാഞ്ഞുകയറി. പഴയ പ്രസ്‌ക്ലബ് ജംഗ്ഷനു സമീപത്തെ വസ്ത്രക്കടയിലേക്കാണ് കാര്‍ നിയന്ത്രണം വിട്ടു പാഞ്ഞുകയറിയത്. വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെണ് സംഭവം.

പെരുമ്പള സ്വദേശിയുടെ കാറാണ് അപകടത്തില്‍പെട്ടത്. റോഡരികില്‍ നിര്‍ത്തി പരിശോധിക്കുന്നതിനിടയില്‍ കാര്‍ നിയന്ത്രണം വിട്ട് സ്ഥാപനത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് വന്‍ അപകടം ഒഴിവായത്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved