Latest News :
Home » » നരേന്ദ്രമോദിക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

നരേന്ദ്രമോദിക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

Written By Muhimmath News on Saturday, 8 October 2016 | 17:36



ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ചന്ദേലി കോടതിയാണ് കേസെടുത്തത്. പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ സൈനിക നീക്കത്തെ പരാമര്‍ശിച്ചായിരുന്നു നരേന്ദ്രമോദിയെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. ഇന്ത്യന്‍ സൈനികരുടെ ധീരരക്തസാക്ഷിത്വം കൊണ്ട് മോദി രാഷ്ട്രീയലാഭം ഉണ്ടാക്കുന്നുവെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

എന്‍ഡിഎ സര്‍ക്കാരിന്റെ പരാജയത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധി നടത്തിയ കിസാന്‍ യാത്ര റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് നരേന്ദ്രമോദിക്കെതിരായ പരാമര്‍ശം നടത്തിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved