Latest News :
Home » , , , » വര്‍ഗീയ പ്രസംഗം ; എന്‍. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

വര്‍ഗീയ പ്രസംഗം ; എന്‍. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Written By Muhimmath News on Wednesday, 19 October 2016 | 11:25

മലപ്പുറം: മലപ്പുറം ജില്ലയെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ആക്ഷേപിക്കുന്ന പ്രസംഗം നടത്തിയതിന് സംഘപരിവാര്‍ സഹയാത്രികനും ഹിന്ദുത്വ പ്രചാരകനുമായ ഡോ. എന്‍ ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു.
അഡ്വ. ജഹാംഗീര്‍ നല്‍കിയ പരാതിയില്‍ മലപ്പുറം പോത്തുകല്ല് പൊലീസാണ് കേസെടുത്തത്. 

മതസ്പര്‍ധ വളര്‍ത്തല്‍ , ഒരു വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മലപ്പുറത്ത് നിന്ന് എം.എല്‍.എമാര്‍ കൂടാന്‍ കാരണം മുസ്‌ലിംങ്ങള്‍ പന്നി പ്രസവിക്കുന്നത് പോലെ കുട്ടികളെ ഉണ്ടാക്കുന്നതാണെന്നും രണ്ടും മുന്നും ഭാര്യമാരെ വെച്ച് പ്രസവിച്ച് കൂട്ടുന്നതെന്നും ഗോപാലകൃഷ്ണന്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇസ്‌ലാം മതത്തിന്റെ പേരില്‍ രൂപീകരിച്ച് ജില്ലയാണ് മലപ്പുറമെന്നും ഗോപാലകൃഷ്ണന്‍ പ്രസംഗിച്ചിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഡോ. എന്‍ ഗോപാലകൃഷ്ണന്റെ വീഡിയോക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് വിവിധ മേഖലകളില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

 മുമ്പും ഇത്തരത്തില്‍ വിവാദപരമായ പരാമര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള ഗോപാലകൃഷ്ണന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് എന്ന സംഘടനയുടെ ഡയറക്ടറാണ്.
വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ പ്രഭാഷകന്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ നേരത്തെ പോലീസ് യു.എ.പി.എ ചുമത്തിയിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved