Latest News :
Home » , , » കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാ ശാലയുടെ കെട്ടിടത്തിനു മുകളില്‍ പതിനഞ്ചോളം പേരുടെ ആത്മഹത്യാഭീഷണി

കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാ ശാലയുടെ കെട്ടിടത്തിനു മുകളില്‍ പതിനഞ്ചോളം പേരുടെ ആത്മഹത്യാഭീഷണി

Written By Muhimmath News on Thursday, 6 October 2016 | 12:32


പെരിയ: കേന്ദ്ര സര്‍വകലാശാലയുടെ പെരിയ കാമ്പസില്‍ വനിതാ ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ കയറി സമീപത്തെ കോളനി നിവാസികളായ 15 ഓളം പുരുഷന്മാരുടെ ആത്മഹത്യാഭീഷണി. പുലര്‍ച്ചെ നാലോടെ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുന്ന ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിഫലം.

കേന്ദ്ര സര്‍വകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്തപ്പോള്‍ കൃഷിയും വീടും നഷ്ടപ്പെട്ട മാളോത്തുംപാറ കോളനിയിലെ ആളുകളാണ് ആത്മഹത്യാഭീഷണി മുഴക്കുന്നത്. ഭൂമി ഏറ്റെടുത്തപ്പോള്‍ ഇവര്‍ക്ക് സ്ഥലവും വീടും അനുവദിച്ചിരുന്നുവെങ്കിലും ധാരണപ്രകാരം കാമ്പസില്‍ ജോലി നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നാണ് ഇവരുടെ ആരോപണം. ഇതില്‍ പ്രതിഷേധിച്ച് അധികൃതരുടെ കണ്ണുതുറപ്പിക്കാനാണ് ശനിയാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വനിതാ ഹോസ്റ്റലിനു വേണ്ടി പണിത കെട്ടിടം ഇവര്‍ കൈയടക്കി ആത്മഹത്യാഭീഷണി മുഴക്കിയത്. ഇവര്‍ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളും സ്ഥലത്ത് അണിനിരന്നിട്ടുണ്ട്.

പോലീസും അഗ്‌നിശമനസേനയും ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല. ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved