Latest News :
Home » » ചാലിങ്കാല്‍ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

ചാലിങ്കാല്‍ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

Written By Muhimmath News on Friday, 14 October 2016 | 10:50

പെരിയ: ചാലിങ്കാല്‍ കേളോത്ത് വളവില്‍ റബര്‍ പ്രോസസിംഗ് ഓയില്‍ കൊണ്ടുപോവുകയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. മണിക്കൂറുകളോളം ദേശിയപാതയില്‍ ഗതാഗതം സ്തംഭിച്ചു. വ്യാഴാഴ്ച വൈകിട്ട് 5.45 മണിയോടെയാണ് അപകടമുണ്ടായത്.

ഗ്യാസ് ടാങ്കറാണെന്ന സംശയത്തില്‍ നാട്ടുകാരും പൊലിസും ഇരുഭാഗത്തും വാഹനങ്ങള്‍ തടഞ്ഞുവെച്ചു. പിന്നീട് റബര്‍ ഓയിലാണെന്ന് വ്യക്തമായതോടെ വാഹനങ്ങള്‍ കടത്തിവിട്ടു. 24000 ലിറ്റര്‍ ഉള്‍കൊള്ളുന്ന ടാങ്കാണ് മറിഞ്ഞത്. എട്ടായിരം ലിറ്റര്‍ ഉള്‍കൊള്ളുന്ന മൂന്ന് അറകള്‍ ഇതിനുണ്ട്. മൂംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. ഓയില്‍ 300 മീറ്റര്‍ ദൂരത്തില്‍ പരന്നൊഴുകി. ജില്ലാ പൊലിസ് ചീഫ് തോംസണ്‍ ജോസ് , എ.ഡി.എം.അംബുജാക്ഷന്‍, അഡീഷണല്‍ തഹസില്‍ദാര്‍ കെ.നാരായണന്‍,ഹൊസ്ദുര്‍ഗ് സി.ഐ .സി.കെ. സുനില്‍കുമാര്‍, ബേക്കല്‍ സി.ഐ. പി.കെ.വിശ്വംഭരന്‍, അമ്പലത്തറ എസ്.ഐ. രാജഗോപാലന്‍, എന്നിവരുടെ നേതൃത്വത്തില്‍ അരമണിക്കൂറിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 

വിവരമറിഞ്ഞ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ഫയര്‍ ഫോഴ്‌സിലെ അസിസ്റ്റന്‍ഡ് സ്‌റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ നേതൃത്വത്തിലുള്ള സംഘം എത്തി.  സമീപത്ത് ജെ.സി.ബി. ഉപയേഗിച്ച് കുഴി കുത്തി ഓയില്‍ അതിലേക്ക് ഒഴുക്കി വിട്ടു.വെള്ളം പമ്പ് ചെയ്ത് റോഡിലെ ഓയില്‍ നീക്കം ചെയ്തു. ക്രെയിന്‍ ഉപയോഗിച്ച് ലോറി മാറ്റുമെന്ന് ഫയര്‍ഫോഴസ് അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved