Latest News :
Home » , » കൃത്രിമ കോഴിമുട്ട കാസര്‍കോട്ടും; കോളിയടുക്കം സ്വദേശിക്ക് കടയില്‍ നിന്ന് കിട്ടിയത് ചൈനീസ് മുട്ട

കൃത്രിമ കോഴിമുട്ട കാസര്‍കോട്ടും; കോളിയടുക്കം സ്വദേശിക്ക് കടയില്‍ നിന്ന് കിട്ടിയത് ചൈനീസ് മുട്ട

Written By Muhimmath News on Wednesday, 12 October 2016 | 21:40

കാസര്‍കോട്: ചൈനീസ് മുട്ട എന്നറിയപ്പെടുന്ന കൃത്രിമ കോഴി മുട്ട കാസര്‍കോട്ടും. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന കൃത്രിമ കോഴിമുട്ടകളാണ് കാസര്‍കോട്ടും വിപണിയില്‍ വ്യാപകമായത്.

കഴിഞ്ഞ ദിവസം, ലോട്ടറി വില്‍പ്പനക്കാരനായ കോളിയടുക്കത്തെ സി. കൃഷ്ണന്‍ ഒരു കടയില്‍ നിന്ന് വാങ്ങിയ അഞ്ച് കോഴിമുട്ടകളില്‍ രണ്ടെണ്ണം ഇത്തരത്തിലുള്ളവയായിരുന്നു. മുട്ട വില്‍ക്കാന്‍ വാങ്ങുന്ന വ്യാപാരികള്‍ക്ക് കൃത്രിമ മുട്ടകള്‍ തിരിച്ചറിയാന്‍ വഴിയില്ല. യഥാര്‍ത്ഥ മുട്ടക്കൊപ്പമാണ് കൃത്രിമ മുട്ടകള്‍ കടകള്‍ക്ക് നല്‍കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.

മുട്ടയുടെ വെള്ളയുണ്ടാക്കാന്‍ സ്റ്റാര്‍ച്ച, റെസിള്‍, സോഡിയം ആല്‍ഗിനേറ്റ് എന്നിവയും ഇതിനെ ദ്രാവകരൂപത്തില്‍ നിലനിര്‍ത്താന്‍ ഒരു തരം ആല്‍ഗയുടെ സത്തുമാണ് ഉപയോഗിക്കുന്നത്. മുട്ട പൊട്ടിക്കുമ്പോള്‍ അകത്ത് പ്ലാസ്റ്റിക് പോലുള്ളൊരു ആവരണം കാണുന്നു. മഞ്ഞക്കുരുവാണെങ്കില്‍ ജെല്‍ പോലെയാണ്. ഇത്തരം മുട്ടകള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും വില്‍പ്പനക്കെത്തിയതായി നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. ചൈനീസ് മുട്ടയാണെന്നാണ് അറിയപ്പെടുന്നതെങ്കിലും മറ്റു പല രാജ്യങ്ങളിലും ഇത്തരം കൃത്രിമ മുട്ടകള്‍ നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നുണ്ട്. നാടന്‍ കോഴിമുട്ടയുടെ വിലയാണ് ഈടാക്കുന്നത്.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved