Latest News :
Home » , » മതങ്ങള്‍ക്കിടയിലെ സൗഹൃദത്തെ കുറിച്ചുള്ള പാഠങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തേണ്ടത്: മന്ത്രി കെ.ടി. ജലീല്‍

മതങ്ങള്‍ക്കിടയിലെ സൗഹൃദത്തെ കുറിച്ചുള്ള പാഠങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തേണ്ടത്: മന്ത്രി കെ.ടി. ജലീല്‍

Written By Muhimmath News on Tuesday, 11 October 2016 | 17:57

 നരിക്കുനി: വിവിധ മതങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന സൗഹൃദങ്ങളെകുറിച്ചും ഐക്യത്തെകുറിച്ചുമുള്ള പാഠങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീല്‍ അഭിപ്രായപ്പെട്ടു. മടവൂര്‍ സി.എം സെന്ററിന്റെ ഹൈസ്‌കൂള്‍ ബില്‍ഡിംഗ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു മതത്തിന്റെ വിപരീതമായിട്ടല്ല മറ്റൊരു മതത്തെ പരിചയപ്പെടുത്തേണ്ടത്. ബഹുസ്വര സമൂഹത്തിന് മാത്രമല്ല ഏതെങ്കിലും മതത്തിന് ആധിപത്യമുള്ള രാജ്യത്ത് പോലും ഇത്തരം രീതികള്‍ ഭൂഷണമല്ല. അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തില്‍ തീവ്രവാദം പഠിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ അന്വേഷിച്ച് മറുപടി സ്വീകരിക്കുമെന്ന്ാണ് പ്രതീക്ഷ. എന്നാല്‍ ആത്മീയ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യഭ്യാസ കേന്ദ്രങ്ങളെ ഇതിലേക്ക് ചേര്‍ത്തി വായിക്കരുത്. കേരളത്തില്‍ നിലനില്‍ക്കുന്ന ഊഷ്മളമായ മതസൗഹാര്‍ദത്തിന്റെ തെളിവുകളാണ് നേര്‍ച്ചകളും, ഉല്‍സവങ്ങളും പള്ളിപ്പെരുന്നാളുമൊക്കെ. മത കേന്ദ്രങ്ങളോടനുബന്ധിച്ച് നടക്കുന്ന ഇത്തരം ആഘോഷങ്ങല്‍ക്ക് എതിരി നില്‍ക്കുന്നത് വഴി ഈ ഐക്യങ്ങല്‍ തകര്‍ക്കാനാണ് ചില വിഭാഗങ്ങല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

വിദ്യാഭ്യാസത്തെ വില്‍പ്പന ച്ചരക്കുകളാക്കുന്നതാണ് സ്വാശ്രയ കോളേജുകള്‍ എതിര്‍ക്കപ്പെടാന്‍ കാരണം. പാവങ്ങളേയും സമ്പന്നരേയും ഒരുപോലെ ഉള്‍ക്കൊള്ളിക്കുന്ന വിദ്യാഭ്യാസ രീതി സ്വാഗതര്‍ഹമാണ്. മടവൂരിലെ സി.എം സെന്റര്‍ അത്തരമൊരു വിദ്യാഭ്യാസ രീതിയാണ് സ്വീകരിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടന സംഘമത്തില്‍ കാരാട്ട് റസാഖ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍ പി.ടി.എ റഹീം എം.എല്‍.എ, ടി.കെ അബ്ദുറഹ്മാന്‍ ബാഖവി, ഹമീദ് മാസ്റ്റര്‍, കോരപ്പന്‍ മാസ്റ്റര്‍, വായോളി മുഹമ്മദ് മാസ്റ്റര്‍, എ.പി നസ്തര്‍, റിയാസ് ഖാന്‍ സലീം മടവൂര്‍, സൈനുദ്ദീന്‍ മടവൂര്‍, സലീം മുട്ടാഞ്ചേരി, തുടങ്ങിയവര്‍ പ്രസംഗിച്ചു. മുസ്തഫ സഖാഫി മരഞ്ചാട്ടി, ടി.കെ മുഹമ്മദ് ദാരിമി, കെ ആലിക്കുട്ടി ഫൈസി, അഹമ്മദ് കുട്ടി സഖാഫി മുട്ടാഞ്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved