Latest News :
Home » , » ശശികല ടീച്ചറുടെ മതവിദ്വേഷ പ്രസംഗം; ഹോസ്ദുര്‍ഗ് സ്വദേശി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി

ശശികല ടീച്ചറുടെ മതവിദ്വേഷ പ്രസംഗം; ഹോസ്ദുര്‍ഗ് സ്വദേശി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി

Written By Muhimmath News on Sunday, 16 October 2016 | 13:43

കാസര്‍കോട്: ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ മതവിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തുന്നു എന്ന് കാണിച്ച് പോലീസില്‍ പരാതി. ഹൊസ്ദുര്‍ഗിലെ അഡ്വ. സി. ഷുക്കൂര്‍ ആണ് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന് ശനിയാഴ്ച പാരാതി നല്‍കിയത്. പബ്ലിക് പ്രൊസിക്യൂട്ടര്‍ കൂടിയാണ് അഡ്വ.സി ഷുക്കൂര്‍.

ഫെയ്‌സ്ബുക്ക്, യുട്യൂബ്, വാട്‌സ്ആപ് തുടങ്ങിയ നവമാധ്യമങ്ങളില്‍ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ ക്രിസ്ത്യന്‍, മുസ് ലിം മതവിഭാഗങ്ങളെ ശശികല ടീച്ചര്‍ ആക്ഷേപിക്കുന്നതായി പരാതിയില്‍ പറയുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved