Latest News :
Home » » അണ്ടര്‍ 23 കേരള ക്രിക്കറ്റ് ടീം: മുഹമ്മദ് അസ്ഹറുദ്ദീന്‍ വൈസ് ക്യാപ്റ്റന്

അണ്ടര്‍ 23 കേരള ക്രിക്കറ്റ് ടീം: മുഹമ്മദ് അസ്ഹറുദ്ദീന്‍ വൈസ് ക്യാപ്റ്റന്

Written By Muhimmath News on Wednesday, 12 October 2016 | 10:07

കാസര്‍കോട്: നാഗ്പൂരില് വെച്ച് നടക്കുന്ന സി.കെ. നായിഡു ട്രോഫിക്ക് വേണ്ടിയുള്ള ദേശീയ മത്സരങ്ങളില് അണ്ടര് 23 കേരള ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി കാസര്‌കോട് ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റന് തളങ്കരയിലെമുഹമ്മദ് അസ്ഹറുദ്ദീനെ കേരളാ ക്രിക്കറ്റ് അസോസിയേഷന് തെരെഞ്ഞെടുത്തു.

സറെ കഴിഞ്ഞ സീസണില്‍  കേരളാ രഞ്ജി ടീമില്‍ കളിച്ച അസ്ഹറുദ്ദീന്‍ ഈ വര്‍ഷത്തെ സാധ്യതാ പട്ടികയിലും  അംഗമാണ്.  കഴിഞ്ഞ 2 വര്‍ഷവും കേരളത്തിലെ മികച്ച വിക്കറ്റ് കീപ്പര്‍ക്കുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ അവാര്‍ഡ് അസ്ഹറുദ്ദീന് ലഭിച്ചിരുന്നു. വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട അസ്ഹറുദ്ദീനെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന് അഭിനന്ദിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved