Latest News :
Home » , » സവര്‍ണരുടെ ധാന്യമില്ല് അശുദ്ധമാക്കിയെന്നാരോപിച്ച് ദളിത് യുവാവിനെ കഴുത്തറുത്ത് കൊന്നു

സവര്‍ണരുടെ ധാന്യമില്ല് അശുദ്ധമാക്കിയെന്നാരോപിച്ച് ദളിത് യുവാവിനെ കഴുത്തറുത്ത് കൊന്നു

Written By Muhimmath News on Saturday, 8 October 2016 | 11:22

ഡെറാഡൂണ്‍:  ഉത്തരാഖണ്ഡില്‍ ധാന്യമില്ല് അശുദ്ധിയാക്കിയെന്നാരോപിച്ച് ഗോതമ്പ് പൊടിക്കാനെത്തിയ 35കാരനായ ദളിത് യുവാവിനെ കഴുത്തറുത്ത് കൊന്നു.ബഗേശ്വര്‍ ജില്ലയിലാണ് സംഭവം. സോഹന്‍ റാം എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ലളിത് കര്‍ണാടക് എന്ന പ്രൈമറി
 സ്‌കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.

സോഹന്‍ വന്നത് കാരണം മില്ല് അശുദ്ധമായെന്ന് പറഞ്ഞ തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സോഹനെ ലളിത് വെട്ടുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved