വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു
ബദിയടുക്ക: കടയടച്ച് വീട്ടിലെത്തിയ വ്യാപാരി ഹൃദയാഘാതം മൂലം കുഴഞ്ഞുവീണുമരിച്ചു. ബദിയടുക്ക ബസ് സ്റ്റാന്റിന് സമീപത്തെ നാഷണല്‍ ഹാര്‍ഡ്വെയര്‍സ് കട ഉടമയും ബദിയടുക്ക പൊലീസ് സ്റ്റേഷന് സമീപം താമസക്കാരനുമായ മൊഗ്രാല്‍ അബ്ദുല്ഖാദറാ(63)ണ് മരിച്ചത്.
ഭാര്യ: മൈമൂന. മക്കള്‍: റസിയ, ഇര്ഫാന്, ഇംമ്രാന്‍ (മൂവരും ദുബായ്), റഫീന. മരുമകന്: ഷാനവാസ്. സഹോദരങ്ങള്‍: അബ്ദുല്ലകുഞ്ഞി പെര്‍വാഡ്, സൈനുദ്ദീന്‍, ഹംസ (മുംബൈ).
ബദിയടുക്കയിലെ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.
Post a Comment