Latest News :
Home » , » വീടുവിട്ട യുവതിയെ കോടതിയില്‍ ഹാജരാക്കി; സ്വന്തം ഇഷ്ടത്തിന് വിട്ട യുവതി മാതാപിതാക്കള്‍ക്കൊപ്പം പോയി

വീടുവിട്ട യുവതിയെ കോടതിയില്‍ ഹാജരാക്കി; സ്വന്തം ഇഷ്ടത്തിന് വിട്ട യുവതി മാതാപിതാക്കള്‍ക്കൊപ്പം പോയി

Written By Muhimmath News on Wednesday, 19 October 2016 | 19:41

കാസര്‍കോട്: മകനെ അംഗന്‍വാടിയിലാക്കി ചട്ടഞ്ചാല്‍ തെക്കില്‍ ഫെറിയില്‍ നിന്നും വീടുവിട്ട ഭര്‍തൃമതിയായ യുവതിയെ വിദ്യാനഗര്‍ പോലീസ് കാസര്‍കോട് കോടതിയില്‍ ഹാജരാക്കി. യുവതിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം പോയി.

പുണ്ടൂര്‍ സ്വദേശിനിയായ ആഇശത്ത് നാസിയ (21)യാണ് മാതാപിതാക്കള്‍ക്കൊപ്പം പോയത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് നാസിയ മകനെ അംഗന്‍വാടിയില്‍ കൊണ്ടുവിട്ടശേഷം കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ ഷാജഹാനൊപ്പം പോയത്. ഇരുവരെയും ചൊവ്വാഴ്ച എറണാകുളം മട്ടാഞ്ചേരിയിലെ വാടക വീട്ടില്‍ പോലീസ് കണ്ടെത്തുകയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

കാമുകനായ ഷാജഹാനെയും പോലീസ് കാസര്‍കോട്ടേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഷാജഹാന്‍ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved