Latest News :
Home » » താലൂക്കാശുപത്രിയില്‍ സൗജന്യ ഭക്ഷണം വിതരണം ചെയ്തു

താലൂക്കാശുപത്രിയില്‍ സൗജന്യ ഭക്ഷണം വിതരണം ചെയ്തു

Written By Muhimmath News on Wednesday, 12 October 2016 | 20:45



കാസര്‍കോട്: പാറക്കെട്ട് തന്‍വീറുല്‍ ഇസ്‌ലാം സംഘത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. പരിപാടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.

പ്രസിഡന്റ് മുത്തലിബ് പാറക്കെട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശിഹാബ് സ്വാഗതം പറഞ്ഞു. മുഹമ്മദ്കുഞ്ഞി, സി സെഡ് നിസാര്‍, ജുനൈദ്, ഖാലിദ്, മുസ്തഫ, അക്ബര്‍ അലി, പി എ അബ്ബാസ്, ബി എം ഇര്‍ഷാദ്, പി എ സുഹൈല്‍, സാദിഖ് പ്രസംഗിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved