Latest News :
Home » , , » കാണാതായ ഡ്രൈവറുടെ മൃതദേഹം തളങ്കര അഴിമുഖത്ത് കണ്ടെത്തി

കാണാതായ ഡ്രൈവറുടെ മൃതദേഹം തളങ്കര അഴിമുഖത്ത് കണ്ടെത്തി

Written By Muhimmath News on Sunday, 2 October 2016 | 17:59

കാസര്‍കോട്: കാണാതായ ഡ്രൈവറുടെ മൃതദേഹം തളങ്കര അഴിമുഖത്ത് കണ്ടെത്തി. പെരുമ്പള പാലത്തിന് സമീപത്തെ ഡ്രൈവര്‍ പവിത്രനെ (35)യാണ് വെള്ളിയാഴ്ച മുതല്‍ കാണാതായത്. യുവാവിനെ കണ്ടെത്താന്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച ഉച്ചയോടെ തളങ്കര അഴിമുഖത്ത് നിന്നും കോസ്റ്റല്‍ പോലീസ് പവിത്രന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved