Latest News :
Home » , » ഗാസയിലേ ക്കുള്ള 'സൈത്തൂന' ബോട്ട് ഇസ്‌റായേല്‍ പിടിച്ചെടുത്തു

ഗാസയിലേ ക്കുള്ള 'സൈത്തൂന' ബോട്ട് ഇസ്‌റായേല്‍ പിടിച്ചെടുത്തു

Written By Muhimmath News on Friday, 7 October 2016 | 11:36

ഗാസ: ഗസ്സക്ക് മേലുള്ള ഉപരോധം ഭേദിക്കാനെത്തുന്ന വനിതാ ആക്ടിവിസ്റ്റുകളുടെ സൈത്തൂന ബാട്ടിനെ ഇസ്‌റായേല്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത സമയം യാത്രക്കാരില്‍ നിന്നും പ്രതിരോധങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

ബോട്ട് അഷ്ദൂദ് തുറമുഖത്തേക്ക് തിരിച്ചയച്ചു. ബോട്ടില്‍ നിന്നും ആശയവിനിമയത്തിനുള്ള മാധ്യമങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ബോട്ടിലേക്കുള്ള സിഗന്ല്‍ ഇസ്‌റായേല്‍ ജാം ചെയ്തതായി ആക്ടിവിസ്റ്റുകള്‍ വിശ്വസിക്കുന്നു. ബോട്ട് ഇസ്‌റായേല്‍ സൈനികര്‍ വളഞ്ഞതായി ബോട്ടിലുള്ളവരുടെ ട്വീറ്റ് ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved