Latest News :
Home » , » കളനാട് റെയില്‍ പാളത്തില്‍ വിള്ളല്‍: അട്ടിമറി ശ്രമമെന്ന് സംശയം

കളനാട് റെയില്‍ പാളത്തില്‍ വിള്ളല്‍: അട്ടിമറി ശ്രമമെന്ന് സംശയം

Written By Muhimmath News on Sunday, 9 October 2016 | 12:33

കാസര്‍കോട്: കളനാട് റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടത്. തിരുവനന്തപുരത്തു നിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്ന മാവേലി എക്‌സ്പ്രസ് കടന്നുവരുന്നതിനുമുമ്പാണ് പാളത്തിലെ വിള്ളല്‍ വഴിയാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് റെയില്‍വേ എഞ്ചിനീയറിങ് വിഭാഗവും ആര്‍.പി പൊലീസും സംഭവസ്ഥലത്ത് എത്തി. പാളത്തിലെ വിള്ളല്‍ അറ്റകുറ്റപ്പണിയിലൂടെ പരിഹരിക്കുകയും തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുകയും ചെയ്തു.

ഇന്നലെ രാത്രി നിരവധി ട്രെയിനുകള്‍ ഈ റൂട്ടിലൂടെ കടന്നുപോയിട്ടുണ്ട്. അതിനാല്‍ തന്നെ ഇന്നു പുലര്‍ച്ചയോടെയാവാം അട്ടിമറി ശ്രമം നടന്നതെന്നാണ് റെയില്‍വേ പറയുന്നത്. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved