Latest News :
Home » , » ചെറുവത്തൂരില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

ചെറുവത്തൂരില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

Written By Muhimmath News on Monday, 10 October 2016 | 20:34

ചെറുവത്തൂര്‍: ഞാണങ്കൈയില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. തിങ്കളാഴ്ച വൈകുന്നേത്തോടെയാണ് അപകടം. മംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് ഗ്യാസുമായി പോവുകയായിരുന്ന ടി എന്‍ 30 എ ബി 1399 ലോറിയാണ് അപകടത്തില്‍ പെട്ടത്.

വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി. ലോറി ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗ്യാസ് ചോര്‍ച്ച ഉള്ളതായി ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അപകടത്തെ തുടര്‍ന്ന്‌ന ചെറുവത്തൂര്‍ ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved