Latest News :
Home » , , , » ഒരു കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളുരുവില്‍ അറസ്റ്റില്‍

ഒരു കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളുരുവില്‍ അറസ്റ്റില്‍

Written By Muhimmath News on Saturday, 1 October 2016 | 12:58

കാസര്‍കോട്: ദുബൈയില്‍ നിന്നും മംഗളുരു വിമാനത്താവളം വഴി ബാറ്ററി രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 32.91 ലക്ഷം രുപ വിലവരുന്ന 1.05 കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി മുനവ്വര്‍ (28) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാവിലെ ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. സുരക്ഷാ പരിശോധനക്കിടെ കസ്റ്റംസ് അധികൃതര്‍ക്കു സംശയം തോന്നിയതിനെത്തുടര്‍ന്ന് മുനവ്വറിനെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ബാഗിനുള്ളില്‍ ബാറ്ററി രൂപത്തില്‍ ടോര്‍ച്ചിന് ഒപ്പമായിരുന്നു സ്വര്‍ണ്ണം കൊണ്ട്‌വന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണമാണെന്ന് കണ്ടത്തിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved