Latest News :
Home » , » 'ഗ്രീന്‍ സഅദിയ്യ' വാഴക്കുലകള്‍ വിളവെടുത്തു

'ഗ്രീന്‍ സഅദിയ്യ' വാഴക്കുലകള്‍ വിളവെടുത്തു

Written By Muhimmath News on Wednesday, 5 October 2016 | 21:47

ദേളി: 'ഗ്രീന്‍ സഅദിയ്യ' പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അധ്യയന വര്‍ഷം സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നട്ട വാഴകളില്‍ നിന്ന് വാഴക്കുലകള്‍ വിളവെടുപ്പ് നടത്തി. ജൈവ വളം മാത്രം ഉപയോഗിച്ച് കുട്ടികള്‍ തന്നെ പരിപാലിച്ചു വന്നിരുന്ന നിരവധി വാഴകളില്‍ നിന്ന് അരഡസനിലധികം കുലകളാണ് വിളവെടുത്തത്. കുട്ടികള്‍ സ്വന്തമായി കൃഷി ചെയ്തു വിളവെടുക്കുമ്പോള്‍ പ്രകൃതിയോട് അടുക്കുക മാത്രമല്ല, ആത്മവിശ്വാസം വളര്‍ത്താന്‍ കൂടി സഹായകമാകും എന്ന് പ്രിന്‍സിപ്പല്‍ ഹനീഫ് അഭിപ്രായപ്പെട്ടു.

സ്‌കൂള്‍ മാനേജര്‍ ടി.അബ്ദുല്‍ വഹാബ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. രാജന്‍, യദുസുദന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഗ്രീന്‍ സഅദിയയുടെ ഭാഗമായി മുമ്പ് മത്തന്‍, ചീര, മരച്ചീനി, വെണ്ടയ്ക്ക, തക്കാളി എന്നിവയും വിളവെടുപ്പ് നടത്തിയിരുന്നു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved