Latest News :
Home » » പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

Written By Muhimmath News on Tuesday, 4 October 2016 | 09:46

ഷാര്‍ജ: കപട ദേശീയതയെ അനാവൃത മാക്കുന്നവയാണ് വെള്ളിയോടന്‍ രചിച്ച കടല്‍ മരങ്ങള്‍ എന്ന സമാഹാരത്തിലെ മിക്ക കഥകളുമെന്ന് കലാലയം സാംസ്‌കാരിക വേദി  ഷാര്‍ജ ഘടകം സംഘടിപ്പിച്ച പുസ്തകചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.

ജീവിത പരിസരങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത കഥകളായതിനാല്‍ കഥാ പാത്രങ്ങള്‍ വായനക്കാരോട് ഒട്ടി നില്‍ക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. അക്ഷരക്കൂട്ടം സാരഥി ഉണ്ണി കുലുക്കല്ലൂര്‍ ഉത്ഘാടനം ചെയ്ത ചടങ്ങില്‍ ഇര്‍ഫാദ് മായിപ്പടി ആമുഖ പ്രഭാഷണം നടത്തി. ജബ്ബാര്‍ പി.സി.കെ മോഡറേറ്ററായ ചടങ്ങില്‍ സാഹിത്യകാരന്‍ സലീം അയ്യനത്ത് പുസ്തക നിരൂപണം നടത്തി. 

റിയാദില്‍ നിന്നും കഥാകൃത്ത് സബീന എം സാലി ഓഡിയോ സന്ദേശം വഴി ആശംസയര്‍പ്പിച്ചു. സിരാജ് നായര്‍, മുഹമ്മദ് ശാക്കിര്‍, ലെനീഷ് കെ.വി, ആഷിക് നെടുംപുര, ഷംസു ആദൂര്‍, ഹാറൂണ്‍ ,  ജലീല്‍തുടങ്ങിയവര്‍ സംസാരിച്ചു. നിസാര്‍ പുത്തന്‍പള്ളി സ്വാഗതവും സിറാജ് കൂരാറ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved