Latest News :
Home » » അക്രമവും കൊലയും പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല; ഹദ്ദാദ് തങ്ങള്‍

അക്രമവും കൊലയും പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല; ഹദ്ദാദ് തങ്ങള്‍

Written By Muhimmath News on Saturday, 15 October 2016 | 17:25



ചൗക്കി: അക്രമങ്ങളും കൊലപതകങ്ങളും നടത്തുന്നവര്‍ സമൂഹത്തിന് മൃഗീയതയുടെ സന്ദേശമാണ് നല്‍കുന്നതെന്ന് പെരിയടുക്ക ബദ്രിയ്യ മജ് ലിസ് ഫൗണ്ടര്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ അഭിപ്രായപ്പെട്ടു. സമാധാനം, നീതി, പരസ്പര സഹകരണം, സേവന സന്നദ്ധത തുടങ്ങിയ മനുഷിക മൂല്യങ്ങളാണ് സമൂഹത്തില്‍ നല്ല നളെകള്‍ ആഗ്രഹിക്കുന്നവര്‍ കൈമാറേണ്ടത് അതാണ് ഇസലാമും പ്രവാചകരും ലേകത്ത് പഠിപ്പിച്ചതന്നും അദ്ധേഹം പറഞ്ഞു.

പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് പരിസരത്ത് നടന്ന ബദ്രിയ്യ മജലിസില്‍ ആത്മീയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. മര്‍ക്കസ് മുദരിസ് അബ്ദുല്ല സഖാഫി മലയമ്മ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് അല്‍ ഹദ്ദാദ് തങ്ങള്‍, റഫീഖ് സഅദി ദേലംപാടി, മുനീര്‍ സഅദി നെല്ലിക്കുന്ന്, ഉസ് മാന്‍ സഖാഫി തലക്കി, ഉസ്മാന്‍ മുസല്യാര്‍ മൊഗര്‍, മഹ്മൂദ് മദനി ബെജ്ജ, തമീം അഹ്‌സനി മജല്‍, മുസ്തഫ ബാഖവി എ ആര്‍ നഗര്‍, മുസ്തഫ ഹനീഫി, ഇഖ്ബാല്‍ ഫാളിലി ബൊള്‍മാര്‍, കെ.എം മൊയ്തു, എ.കെ കമ്പാര്‍, അലങ്കാര്‍ മുഹമ്മദ് ഹാജി, ഹകീം ഹാജി മഠം തുടങ്ങിയവര്‍ സംബന്ധിച്ചു. സുലൈമാന്‍ സഖാഫി സ്വാഗതവും അബദുര്‍ റസാഖ് സഖാഫി കെ.കെ നന്ദിയും പറഞ്ഞു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved