Latest News :
Home » , » പ്രധാനാധ്യാപകന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

പ്രധാനാധ്യാപകന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

Written By Muhimmath News on Tuesday, 18 October 2016 | 18:25

പെര്‍ള: പ്രധാനാധ്യാപകന്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കജംപാടി ജി.ഡബ്ല്യൂ. എല്‍.പി.സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പെര്‍ളയില്‍ താമസിക്കുന്ന വൈ.നന്ദഗോകുല(55)യെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. പെര്‍ളയിലെ സഹകരണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭാര്യ സുഗന്ധി രാവിലെ ജോലിക്ക് പോയിരുന്നു. ഉച്ചക്ക് സുഗന്ധി ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നി അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു. അയല്‍ക്കാര്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. നിരജ്ഞന്‍ ഏക മകനാണ്. നാരായണ, മഹാലിംഗ, സുഗുണാവതി, ദേവകി എന്നിവര്‍ സഹോദരങ്ങളാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved