Latest News :
Home » , , » മാത്യു ചുഴലിക്കാറ്റ്; മരണം 339 ആയി; യുഎസില്‍ അടിയന്തരാവസ്ഥ

മാത്യു ചുഴലിക്കാറ്റ്; മരണം 339 ആയി; യുഎസില്‍ അടിയന്തരാവസ്ഥ

Written By Muhimmath News on Friday, 7 October 2016 | 10:45

ഓര്‍ലാന്റോ: കരീബിയന്‍ മേഖലയില്‍ വീശിയടിച്ച മാത്യു ചുഴലിക്കൊടുങ്കാറ്റില്‍ മരണം 339 ആയി. അമേരിക്കയുടെ തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്ക് കാറ്റ് നീങ്ങിയിട്ടുണ്ട്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയിലാണ് ഭീകരന്‍ കാറ്റ് വരുന്നതെന്ന് യു.എസ് നാഷണല്‍ ഹുറികേന്‍ സെന്റര്‍ അറിയിച്ചു. ഇന്ന് ഫ്‌ളോറിഡ തീരത്ത് കാറ്റ് അടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. പ്രസിഡന്റ് ബറാക് ഒബാമ ഫ്‌ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഹെയ്തിയിലാണ് ഏറ്റവുമധികം പേര്‍ മരിച്ചത്. 136 പേര്‍ക്കാണ് ഹെയ്തിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ആയിരക്കണക്കിന് ആളുകള്‍ക്ക് വീട് നഷ്ടമായി. ക്യൂബയിലും മാത്യു നാശനഷ്ടമുണ്ടാക്കി. അമേരിക്കയില്‍ ഫ്‌ളോറിഡ, ജോര്‍ജിയ, നോര്‍ത്ത് കരോളിന, സൗത്ത് കരോളിന എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായി ഗതാഗതം തടസപ്പെട്ടു. 

ഗ്യാസ് സ്‌റ്റേഷനുകളും ഭക്ഷണ വില്‍പ്പനശാലകളും സ്‌റ്റോക്ക് തീര്‍ന്ന അവസ്ഥയിലാണ്. ഫ്‌ളോറിഡയിലെ 60 കേന്ദ്രങ്ങളിലായി 3000ലധികം പേരെ പാര്‍പ്പിച്ചിട്ടുണ്ട്. സ്‌കൂളുകളും വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുകയാണ്. ചില ആശുപത്രികളും ഒഴിപ്പിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved