Latest News :
Home » , » വി.സി യില്‍ നിന്നും ബിരുദം വാങ്ങാതെ ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥി

വി.സി യില്‍ നിന്നും ബിരുദം വാങ്ങാതെ ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥി

Written By Muhimmath News on Sunday, 2 October 2016 | 11:06

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലറുടെ കൈയില്‍നിന്നും ബിരുദം സ്വീകരിക്കാതെ ദളിത് വിദ്യാര്‍ഥിയുടെ പ്രതിഷേധം. സുങ്കണ വെല്‍പുലയെന്ന വിദ്യാര്‍ഥിയാണ് ബിരുദദാന ചടങ്ങില്‍ വിസി അപ്പാറാവുവില്‍നിന്നും ബിരുദം സ്വീകരിക്കാതെ പ്രതിഷേധിച്ചത്. ദളിത് പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയ്‌ക്കൊപ്പം നടപടി നേരിട്ട നാലു പേരില്‍ ഒരാളായ വെല്‍പുല സര്‍വകലാശാലയിലെ അംബേദ്ക്കര്‍ അസോസിയേഷന്‍ നേതാവുകൂടിയാണ്.

ബിരുദദാന ചടങ്ങില്‍ പേരു വിളിച്ചപ്പോള്‍ വേദിയിലെത്തിയ വെല്‍പുല ബിരുദം വാങ്ങില്ലെന്ന നിലപാടെടുത്തു. ഇക്കാര്യം വിസിയോട് നേരിട്ട് പറയുകയും ചെയ്തു. പ്രതിഷേധത്തെ വിദ്യാര്‍ത്ഥികള്‍ കൈയടികളോടെയാണ് വരവേറ്റത്. തുടര്‍ന്ന് വേദിയിലുണ്ടായിരുന്ന പ്രോ വൈസ് ചാന്‍സലര്‍ വിപിന്‍ ശ്രീവാസ്തവയാണ് വെല്‍പുലയ്ക്ക് ബിരുദം കൈമാറിയത്.


































Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved