Latest News :
Home » » ഐ.സി.എഫ്. അന്തലൂസ് യൂണിറ്റ് സമ്മേളനത്തിന് പ്രൗഢമായസമാപനം

ഐ.സി.എഫ്. അന്തലൂസ് യൂണിറ്റ് സമ്മേളനത്തിന് പ്രൗഢമായസമാപനം

Written By Muhimmath News on Saturday, 15 October 2016 | 10:17

കുവൈത്ത് (ഖൈറവാന്‍): ഐ.സി.എഫ്. അന്തലൂസ് യൂണിറ്റ് സമ്മേളനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് നടന്ന പൊതു സമ്മേളനം വ്യത്യസ്ത പരിപാടികള്‍കൊണ്ട് ശ്രദ്ധേയമായി. യൂണിറ്റ് പ്രസിഡണ്ട് നിസാര്‍ ടി.കെ.യുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ഐ.സി.എഫ്. നാഷണല്‍ കമ്മിറ്റി ട്രഷറര്‍ അലവി ഹാജി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ്. നാഷണല്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി അലവി സഖാഫി തെഞ്ചേരി പ്രമേയ പ്രഭാഷണം നടത്തി.

പ്രസ്ഥാന പ്രവര്‍ത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും പൊതുസമൂഹത്തിന് പ്രസ്ഥാനം നല്‍കുന്ന സേവനങ്ങളെക്കുറിച്ചും പ്രമേയ പ്രഭാഷണത്തില്‍ നാഷണല്‍ സെക്രട്ടറി സദസ്സിനെ ഉണര്‍ത്തിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പുതിയ രണ്ടുസാന്ത്വനം പദ്ധതികളുടെ പ്രഖ്യാപനം നടന്നു. 

സിദ്ദീഖ് കായംകുളം സ്വാഗതവും ഫൈസല്‍ പയ്യോളി നന്ദിയും പറഞ്ഞു. ഫര്‍വാനിയ സെന്‍ട്രല്‍ വൈസ് പ്രസിഡണ്ട് അഷ്‌റഫ് മീനടത്തൂര്‍ ആശംസാ പ്രസംഗം നടത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved