Latest News :
Home » , » ഐ.സി.എഫ് മെഡിക്കല്‍ ക്യാമ്പ് 28ന്

ഐ.സി.എഫ് മെഡിക്കല്‍ ക്യാമ്പ് 28ന്

Written By Muhimmath News on Wednesday, 19 October 2016 | 09:54

ജലീബ്: ഐ.സി.എഫ് ജലീബ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അല്‍ നഹീല്‍ ഇന്റല്‍നാഷണല്‍ ക്ലിനിക്കിന്റെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 

ഒക്‌ടോബര്‍ 28 വെളളിയാഴ്ച രാവിലെ 8 മണി മുതല്‍ അബ്ബാസിയ അല്‍ നഹീല്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, നേത്രം, പ്രമേഹം, ഇ.എന്‍.ടി തുടങ്ങിയ വിഭാഗത്തില്‍ സൗജന്യ പരിശോധന ലഭ്യമാണ്. ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം കുവൈത്ത് ഐ.സി.എഫ് പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി ഉസ്താദ് അല്‍ നഹീല്‍ ഇന്റല്‍നാഷണല്‍ ക്ലിനിക്ക് ജനറല്‍ മാനാജര്‍ അബ്ദുല്‍ അസീസിനു നല്‍കി നിര്‍വഹിച്ചു. 

ഒണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിസാര്‍ വലിയകത്തും നിര്‍വഹിച്ചു. ചടങ്ങില്‍ അബ്ദുല്‍ അസീസ് സഖാഫി, അബ്ദുറസാഖ് സഖാഫി, സാലിഹ് കിഴക്കേതില്‍, നൗഷാദ് തലശ്ശേരി, യൂസുഫലി മുസ്‌ലിയാര്‍ എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 50465888, 97825616, 97949730.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved