Latest News :
Home » » ഐ.സി.എഫ്. യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം

ഐ.സി.എഫ്. യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം

Written By Muhimmath News on Friday, 14 October 2016 | 10:36

കുവൈത്ത്: 'പ്രകാശം ഈ പ്രവാസം' എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ്. മിഡില്‍ ഈസ്റ്റില്‍ നടത്തിവരുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി, കുവൈത്തില്‍ ഐ.സി.എഫ്അതിന്റെ 45 യൂണിറ്റുകളുടെ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. 

ഐ.സി.എഫ്. സിറ്റി സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലുള്ള ഹവല്ലി, മാലിയ യൂണിറ്റുകളില്‍ ഇന്നും ബാക്കി യൂണിറ്റുകളില്‍ ഒക്ടോബര്‍ 14, 21 തിയ്യതികളിലും നടക്കും. 
'യുവത്വം സമൂഹ നന്മക്ക്' എന്ന വിഷയത്തിലുള്ള പ്രഭാഷണം, 35 വര്‍ഷത്തില്‍ കൂടുതല്‍ പ്രവാസം അനുഷ്ഠിച്ചവരെ അനുമോദിക്കല്‍, സംഘടന പിന്നിട്ട വഴികള്‍, സാന്ത്വന പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ മൂന്ന്‌സെഷനുകളിലായാണ് സമ്മേളനം നടക്കുക.
യൂണിറ്റ്, സെന്‍ട്രല്‍ നേതാക്കള്‍ക്ക് പുറമേ, വിവിധ സംഘടനാ നേതാക്കളും പൗര പ്രമുഖരും സമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved