Latest News :
Home » » ഐ എം സി സി ലേഖന മത്സരം ഇസ്മായില്‍ വള്ളിയോത്, ഷമീന നാസര്‍ വിജയികള്‍

ഐ എം സി സി ലേഖന മത്സരം ഇസ്മായില്‍ വള്ളിയോത്, ഷമീന നാസര്‍ വിജയികള്‍

Written By Muhimmath News on Monday, 17 October 2016 | 21:19



കുവൈത്ത്: ഐ എം സി സി, ജി സി സി കമ്മിറ്റി നടത്തിയ ലേഖന മത്സരത്തിലെ കുവൈത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 'ക്ഷേമ രാഷ്ട്രത്തിനു സംശുദ്ധ രാഷ്ട്രീയം' എന്ന വിഷയത്തിലായിരുന്നു മത്സരം. രാഷ്ട്രീയത്തില്‍ ധാര്‍മികത നഷ്ടമാകുന്ന ആനുകാലിക സാഹചര്യത്തില്‍ വ്യക്തി ജീവിതത്തില്‍ വിശുദ്ധിയും പൊതു ജീവിതത്തില്‍ ആദര്‍ശ നിഷ്ഠയും മുറുകെ പിടിച്ചു ജീവിച്ച ഐ എന്‍ എല്‍ സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന്റെ അനുസ്മരണത്തോടനുബന്ധിച്ചാണ് ലേഖന മത്സരം സംഘടിപ്പിച്ചത്.

ജി സി സി യിലെ ഓരോ രാജ്യത്തെയും പ്രത്യേകം വിജയികളെ പ്രഖ്യാപിക്കുന്ന രീതിയില്‍ നടത്തിയ മത്സത്തില്‍ കുവൈത്തില്‍ ഇസ്മായില്‍ വള്ളിയോത് ഒന്നാം സ്ഥാനവും, ഷമീന നാസര്‍ രണ്ടാം സ്ഥാനവും നിഷാദ് കാട്ടൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയതായി ഐ എം സി സി, ജി സി സി ജനറല്‍ കണ്‍വീനര്‍ സത്താര്‍ കു ന്നില്‍ അറിയിച്ചു. വിജയികള്‍ക്കുള്ള സമ്മാനം ഐ എം സി സി വാര്‍ഷിക സമ്മേളനത്തില്‍ വിതരണം ചെയ്യും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved