Latest News :
Home » , » ഐ എം സി സി മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ആരംഭിച്ചു

ഐ എം സി സി മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ആരംഭിച്ചു

Written By Muhimmath News on Tuesday, 4 October 2016 | 09:34

കുവൈത്ത് സിറ്റി: ഐ എന്‍ എലിന്റെ ഗള്‍ഫ് ഘടകമായ ഐ എം സി സി കുവൈത്ത് കമ്മിറ്റി പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി പുതിയ അംഗങ്ങളെ  ചേര്‍ക്കാനായി മെമ്പര്‍ഷിപ് ക്യാമ്പയിന്‍ നടത്താനും നവംബര്‍ 11നു അഹമ്മദി പാര്‍ക്കില്‍വെച്ച് കുടുംബസംഗമം നടത്താനും തീരുമാനിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് മെമ്പര്‍ഷിപ് ക്യാമ്പയിന്‍ നടക്കുക. ഡിസംബറോടു കൂടി പുതിയായ കമ്മിറ്റി നിലവില്‍ വരും .

ഇത് സംബന്ധിച്ച്  ചേര്‍ന്ന യോഗത്തില്‍ പ്രെസിഡിറ്റിന് ശരീഫ് താമരശ്ശേരി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ സത്താര്‍ കുന്നില്‍ യോഗം ഉദ്ഘാടനം ചെയ്തു. . ജനറല്‍ സെക്രട്ടറി ഹമീദ് മധൂര്‍ സ്വാഗതവും ട്രഷറര്‍ ശരീഫ് കൊളവയല്‍ നന്ദിയും പറഞ്ഞു. അബൂബക്കര്‍ നെല്ലാങ്കണ്ടി, അബൂബക്കര്‍ തിരൂര്‍, ഉമ്മര്‍ കൂലിയങ്കാല്‍, ജാഫര്‍ പള്ളം തുടങ്ങിയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. 

മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഉദ്ഘാടനം ഐ എം സി സി കൂളിയങ്കാല്‍ ഭാരവാഹികള്‍ക്ക് നല്‍കിക്കൊണ്ട് സെക്രട്ടറി ഹമീദ് മധൂര്‍ നിര്‍വഹിക്കുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved