Latest News :
Home » , » ഐ.എം.സി.സി നോര്‍ക്കഹെല്‍പ് ഡസ്‌കിന് തുടക്കമായി.

ഐ.എം.സി.സി നോര്‍ക്കഹെല്‍പ് ഡസ്‌കിന് തുടക്കമായി.

Written By Muhimmath News on Monday, 10 October 2016 | 09:53

അല്‍ഖോബാര്‍: ഐ.എന്‍.എല്ലിന്റെ പ്രവാസിവിഭാഗമായ ഐ.എം.സി.സി കിഴക്കന്‍ പ്രവിശ്യാ കമ്മറ്റിയുടെ നോര്‍ക്കഹെല്‍പ് ഡസ്‌കിന് തുടക്കമായി. നോര്‍ക്ക ഐ.ഡി. കാര്‍ഡ് / രജിസ്‌ട്രേഷന്‍, പ്രവാസി ക്ഷേമനിധി, ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ പ്രവാസികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഹെല്‍പ്‌ഡെസ്‌ക് വഴി നല്‍കും. അഹമ്മദ് മിഹ്‌റാജില്‍ നിന്ന് അപേക്ഷ ഫോറം ഏറ്റുവാങ്ങിക്കൊണ്ട് റിയാദ് ഐ.എം.സി.സി പ്രസിഡണ്ട് നാണി തയ്യില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. 



ഹനീഫ് അറബി അധ്യക്ഷത വഹിച്ചു. നവയുഗം പ്രതിനിധികളായ ദാസന്‍ രാഘവന്‍, ബെന്‍സി മോഹന്‍, റിയാദ് ഐ.എം.സി.സി ജനറല്‍ സെക്രട്ടറി നാസര്‍ കുറുമാത്തൂര്‍, മുഫീദ് കൂരിയാടാന്‍, സാദിഖ് വളപ്പിനകത്ത്,  മുജീബ് വലിയങ്ങാടി (റിയാദ് ഐ.എം.സി.സി), ഖലീല്‍ ചട്ടഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു. 

തുടര്‍ന്ന് നടന്ന നേതൃസംഗമം സൗദി നാഷണല്‍ കമ്മറ്റി പ്രസിഡണ്ട് സയ്യിദ് ഷാഹുല്‍  ഹമീദ് ഉദ്ഘാടനം ചെയ്തു. സിജി ദമ്മാം ചാപ്റ്റര്‍ പ്രസിഡണ്ടും ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി അംഗവുമായ സികെ. റഷീദ് ഉമര്‍ 'നേതൃത്വംസംഘാടനം' എന്നവിഷയത്തില്‍ ക്ലാസ്സെടുത്തു. 




റാഷിദ് കോട്ടപ്പുറം, സലീം ആരിക്കാടി, ഹാരിസ്ആലമ്പാടി, അബ്ദുല്‍ കരീം പായമ്പ്ര, മുസ്തഫ എ.ആര്‍. നഗര്‍, ഇര്‍ഷാദ് കളനാട്, എന്നിവര്‍ പ്രസംഗിച്ചു. ദമ്മാമില്‍ ജോലിയില്‍ പ്രവേശിച്ച മുന്‍ എന്‍.എസ്.എല്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഓ.സി. നവാഫിന് യോഗത്തില്‍ സ്വീകരണം നല്‍കി. നജ്മുദ്ധീന്‍ മുക്കന്‍ സ്വാഗതവും സിദ്ധീഖ് ഉള്ളാടംകുന്ന് നന്ദിയും പറഞ്ഞു.

പരിപാടികള്‍ക്ക് അബ്ദുറഹിമാന്‍ കരിപ്പൂര്‍, ശംസുദ്ധീന്‍ മമ്പാട്, നവാസ് ഇരിക്കൂര്‍, കബീര്‍,ശംസുദ്ധീന്‍ കുമ്പള,  ശിഹാബ് ഇരിക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഐ.എം.സി.സി നോര്‍ക്കഹെല്‍പ് ഡസ്‌കുമായി 0556755709 (ഖോബാര്‍),   0538123486 (ദമ്മാം), 0507105003   (ജുബൈല്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved