Latest News :
Home » » ന്യൂസിലാന്‍ഡിനെതിരായ പരമ്പര ഇന്ത്യ തൂത്തുവാരി

ന്യൂസിലാന്‍ഡിനെതിരായ പരമ്പര ഇന്ത്യ തൂത്തുവാരി

Written By Muhimmath News on Tuesday, 11 October 2016 | 19:38



ഇന്‍ഡോര്‍: 321 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തോടെ ന്യൂസിലാന്‍ഡിന് എതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പര (3-0 ന്) ഇന്ത്യ തൂത്തുവാരി. ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ കിവികളെ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ നിലംപരിശാക്കി. രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കെറ്റെടുത്ത അശ്വിന്റെ മികവാണ് ഇന്ത്യക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്.

നേരത്തെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 216 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ചേതേശ്വര്‍ പൂജാര പുറത്താകാതെ നേടിയ 101 റണ്‍സാണ് ഇന്ത്യക്ക് കരുത്ത് പകര്‍ന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved