Latest News :
Home » , » ജയലളിത മരിച്ചതായി അഭ്യൂഹം; വാര്‍ത്ത നിഷേധിച്ച് ആശുപത്രി അധികൃതര്‍, ജയലളിതയുടെ ചിത്രം പുറത്തുവിടണമെന്ന് കരുണാനിധി

ജയലളിത മരിച്ചതായി അഭ്യൂഹം; വാര്‍ത്ത നിഷേധിച്ച് ആശുപത്രി അധികൃതര്‍, ജയലളിതയുടെ ചിത്രം പുറത്തുവിടണമെന്ന് കരുണാനിധി

Written By Muhimmath News on Saturday, 1 October 2016 | 12:00

ചെന്നൈ: ജയലളിതയുടെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ജയലളിത മരിച്ചതായി അഭ്യൂഹം. ദേശീയ മാധ്യമങ്ങള്‍ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായുള്ള പ്രചരണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നടന്നത്. 

എന്നാല്‍ ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇത്തരം കിംവദന്തികളോട് പ്രതികരിച്ച് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ജയലളിതയുടെ നിലവിലെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന തരത്തില്‍ ഫോട്ടോകള്‍ പുറത്തുവിടണമെന്നും ഇതിലൂടെ ഇത് സംബന്ധിച്ചുള്ള അപവാദ പ്രചാരണങ്ങള്‍ക്ക് സര്‍ക്കാര്‍ അവസാനമുണ്ടാക്കണമെന്നും ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കരുണാനിധി പ്രതികരിച്ചിരുന്ു. ജനങ്ങളെ ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ധരിപ്പിക്കണെമെന്ന് കരുണാനിധി ആവശ്യപ്പെട്ടു. ജയലളിത എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും കരുണാനിധി ആശംസിച്ചു.

ആശയപരമായി ഞങ്ങള്‍ വലിയ അകല്‍ച്ചയിലാണെങ്കിലും അവര്‍ക്ക് ആരോഗ്യം വീണ്ടെടുത്ത് എത്രയും പെട്ടെന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം നടത്താന്‍ സാധിക്കട്ടെ എന്നാണ് ആഗ്രഹം  കരുണാനിധി പറഞ്ഞു. ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയില്‍ നിന്ന് അവരുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിനുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും അനാവശ്യമായതും മനപൂര്‍വമുള്ളതുമായ ചില പ്രചാരണങ്ങള്‍ കൊഴുക്കുന്നുണ്ടെന്ന് കരുണാനിധി അഭിപ്രായപ്പെട്ടു.

അതേസമയം, ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹം പരത്തിയെന്നാരോപിച്ച് യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ജയലളിതയുടെ പാര്‍ട്ടിയായ എഐഡിഎംകെയുടെ പരാതിയുടെ മുകളിലാണ് പൊലീസ് നടപടി.ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്ന് എഐഡിഎംകെ പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ അവര്‍ തിരിച്ചു വരുമെന്ന് പാര്‍ട്ടി അറിയിച്ചു.

കടുത്ത പനിയും നിര്‍ജലീകരണവും മൂലം ഈ മാസം 22നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വിവരങ്ങളൊന്നും പുറത്തുവിടാത്തതിനെ തുടര്‍ന്ന് ജയലളിതയുടെ ആരോഗ്യനില ഗുരുതരമാണെന്നും വിദഗ്ധ ചികിത്സകള്‍ക്കായി വിദേശത്തേക്ക് കൊണ്ടുപോകുമെന്നുമൊക്കെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved