സംസ്ഥാന സീനിയര്‍ കബഡി: കാസര്‍കോട് ജേതാക്കള്‍
ഇടുക്കി: സംസ്ഥാന സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ല ജേതാക്കളായി. ഫൈനലില്‍ കൊല്ലത്തെ തോല്‍പ്പിച്ചു (37-32). കോട്ടയത്തെ സെമിയില്‍ തോല്പിച്ചാണ് (26-9) കാസര്‍കോട് ഫൈനലില്‍ കടന്നത്. കൊല്ലം, കണ്ണൂരിനെയാണ് തോല്പിച്ചത്.
ഗിരീഷ് മുല്ലച്ചേരി ക്യാപ്റ്റനായ ടീമില്‍ അനൂപ്, സാഗര്‍, നിഷാന്ത്, ആഷിഷ്, സുജിത്, അഭിജിത് എന്നിവര്‍ അംഗങ്ങളാണ്. കോച്ച് ജഗദീഷ് കുമ്പള . മാനേജര്‍ സുനില്‍കുമാര്‍ കാസര്‍കോട്.
Post a Comment