അതിഞ്ഞാലിലെ സന്‍സീര്‍ (19), 16, 17 വയസുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തിന് ഉപയോഗിച്ച സന്സീറിന്റെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം.
മഡിയന്‍ ജംഗ്ഷനിലുള്ള മഡിയന്‍ കൂലോം ക്ഷേത്രത്തിന്റെ കമാനത്തിലാണ് പച്ച പെയിന്റടിച്ചത്. രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ക്ഷേത്ര കമാനത്തിലും തൊട്ടടുത്ത് ജമാഅത്ത് സെക്രട്ടറിയുടെ വീടിന് മുന്നിലുമുള്ള സി സി ടി വി ക്യാമറയിലും പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അക്രമികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. ബൈക്കു കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സാമുദായിക സംഘര്‍ഷത്തിന് ശ്രമിച്ചുവെന്നതിനാണ് കേസെടുത്തിരുന്നത്.
Post a Comment