Latest News :
Home » , , , » കൂത്തുപറമ്പില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം വെട്ടേറ്റുമരിച്ചു

കൂത്തുപറമ്പില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം വെട്ടേറ്റുമരിച്ചു

Written By Muhimmath News on Monday, 10 October 2016 | 11:58

കണ്ണൂര്‍: കൂത്തുപറമ്പില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം വെട്ടേറ്റുമരിച്ചു. തിങ്കളാഴ്ച രാവിലെ 11മണിയോടെയാണ് സംഭവം. കൂത്തുപറമ്പ് പാതിരിയാട്ടെ കള്ളുഷാപ്പ് തൊഴിലാളി കുഴിച്ചാലില്‍ മോഹന (50)നാണ് വെട്ടേറ്റുമരിച്ചത്. 

ഓമ്‌നിവാനില്‍ മുഖംമൂടി ധരിച്ചെത്തിയ ആര്‍എസ്എസ് സംഘം വാളാങ്കിച്ചാലിലെ കള്ളുഷാപ്പില്‍ കയറി മോഹനനെ വെട്ടിവീഴുത്തുകയായിരുന്നു. ഉടന്‍ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved