Latest News :
Home » , , » കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

Written By Muhimmath News on Wednesday, 12 October 2016 | 11:17

തലശ്ശേരി: പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. രമിത് എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തരമണിക്കാണ് സംഭവം. രമിതിന്റെ പിതാവ് ഉത്തമനെ നേരത്തെ രാഷ്ട്രീയ വൈരാഗ്യം വെച്ച് കൊലപ്പെടുത്തിയിരുന്നു. ബസില്‍ നിന്നിറക്കിയാണ് അന്ന് ഉത്തമനെ കൊലപ്പെടുത്തിയത്. 

ബുധനാഴ്ച രാവിലെ പിണറായി ടൗണിലെ പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് വെട്ടിയത്. വെട്ടേറ്റ രമിത് തല്‍ക്ഷണം മരിച്ചു. മുഖ്യമന്ത്രി പിണറായിയുടെ നിയോജക മണ്ഡലമായ ധര്‍മ്മടം മണ്ഡലത്തില്‍ പെടുന്ന സ്ഥലമാണിത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷം കണ്ണൂരില്‍ നടക്കുന്ന ഏഴാമത്തെ കൊലപാതകമാണിത്. രണ്ടു ദിവസം മുമ്പ് ആയുധപൂജ ദിനത്തില്‍ കള്ളുഷാപ്പില്‍ കയറി സിപിഎം ലോക്കല്‍ കമ്മിറ്റി മെമ്പര്‍ കുഴിച്ചാലില്‍ മോഹനനെ ബി.ജെ.പി സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved