Latest News :
Home » , » കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

Written By Muhimmath News on Wednesday, 5 October 2016 | 11:46

കണ്ണൂര്‍: സിപിഎം തില്ലങ്കേരി വേങ്ങരചാല്‍ ബ്രാഞ്ച് സെക്രട്ടറിയും ദേശാഭിമാനി പത്ര ഏജന്റുമായ പി ബാലന് വെട്ടേറ്റു. ഗുരുതരമായ പരിക്കുകളോടെ ബാലനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വേങ്ങര രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെത്തു.

അക്രമത്തിനുപിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. അതേസമയം, തില്ലങ്കേരി പഞ്ചായത്തില്‍ സിപിഎം ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച കണ്ണവത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.ശിവനു (34) നേരെ ആര്‍എസ്എസിന്റെ വധശ്രമമുണ്ടായി. ഗുരുതരമായി പരുക്കേറ്റ ശിവനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറംഗ ബിജെപി സംഘമാണ് ആക്രമണം നടത്തിയതെന്ന് സിപിഎം ആരോപിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved