Latest News :
Home » , , » ഏക സിവില്‍ കോഡ് രാജ്യ സമാധാനം തകര്‍ക്കും; കാന്തപുരം

ഏക സിവില്‍ കോഡ് രാജ്യ സമാധാനം തകര്‍ക്കും; കാന്തപുരം

Written By Muhimmath News on Saturday, 8 October 2016 | 18:56

കോഴിക്കോട്: ഏകീകൃത സിവില്‍ കോഡ് രാജ്യസമാധാനം തകര്‍ക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെയാണ് കാന്തപുരം രംഗത്തെത്തിയത്.

സ്വതന്ത്ര ഇന്ത്യയില്‍ 70 കൊല്ലമായി എല്ലാ മതസ്ഥരും സുഖമായാണു ജീവിക്കുന്നത്. എന്നാല്‍ സിവില്‍ കോഡ് വരുന്നതോടെ ആ സ്ഥിതി മാറുമെന്നും കാന്തപുരം വ്യക്തമാക്കി. ഏതു മതത്തിന്റെ നിയമങ്ങളാണു സിവില്‍ കോഡായി മാറുകയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഹിന്ദുവിന്റെ ആണോ? ഇസ്ലാം മതത്തിന്റെ ആണോ? ക്രൈസ്തവരുടേതാണോ? എന്നൊക്കെയാണ് ആ സംശയങ്ങള്‍.

അതുകൊണ്ടു തന്നെ അത്തരത്തില്‍ ഒരു വ്യക്തി നിയമം ഇന്ത്യയില്‍ സാധ്യമല്ല. നാനാത്വത്തില്‍ ഏകത്വം തുടരാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമേ സമാധാനം നിലനില്‍ക്കൂ. മതവികാരം വ്രണപ്പെടുത്തുന്ന നടപടികള്‍ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും കാന്തപുരം പറഞ്ഞു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved