Latest News :
Home » , , » കര്‍ണാടക സുന്നി മഹാസമ്മേളനം 12ന്: കാസര്‍കോട്ട് പ്രചരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കര്‍ണാടക സുന്നി മഹാസമ്മേളനം 12ന്: കാസര്‍കോട്ട് പ്രചരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Written By Muhimmath News on Wednesday, 19 October 2016 | 19:53

കാസര്‍കോട്: മൂല്യങ്ങളുടെ സംരക്ഷണത്തിന് മത വിദ്യാഭ്യാസം എന്ന സന്ദേശത്തില്‍ കര്‍ണാടക സുന്നി ഡവലപ്‌മെന്റ് കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ നവംബര്‍ 12ന് നെഹ്‌റു മൈതാനിയില്‍ സുന്നി മഹാ സമ്മേളനം നടക്കും. മുഅല്ലിം മസീറ, വിദ്യാഭ്യാസ സെമിനാര്‍, പൊതുസമ്മേളനം തുടങ്ങിയ പരിപാടികളില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ പ്രസംഗിക്കും.

പരിപാടിയുടെ പ്രചാരണഭാഗമായി കാസര്‍കോട്ട് നടന്ന സുന്നി കണ്‍വെന്‍ഷന്‍ എസ് വൈ എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി സഅദി, അബ്ദുര്‍റശീദ് സൈനി, കെ കെ എം മുഹ്‌യിദ്ദീന്‍ കാമില്‍ സഖാഫി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, അശ്‌റഫ് സഅദി ആരിക്കാടി, അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, കന്തല്‍ സൂപ്പി മദനി, ഹുസൈന്‍ മുട്ടത്തൊടി, ഇല്യാസ് കൊറ്റുമ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved