Latest News :
Home » » റെയില്‍വെസ്റ്റേഷനില്‍ ഉറങ്ങുന്ന യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു: കാസര്‍കോട് സ്വദേശി കോഴിക്കോട് പിടിയില്‍

റെയില്‍വെസ്റ്റേഷനില്‍ ഉറങ്ങുന്ന യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു: കാസര്‍കോട് സ്വദേശി കോഴിക്കോട് പിടിയില്‍

Written By Muhimmath News on Monday, 17 October 2016 | 18:25

കാസര്‍കോട്: റെയില്‍വെ സ്‌റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ ഉറങ്ങികിടക്കുന്ന യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസില്‍ കാസര്‍കോട് മധൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. മധൂരിലെ മുഹമ്മദലി (34) യെയാണ് കോഴിക്കോട് വെച്ച് റെയില്‍വെ പൊലീസും ആര്‍ പി എഫും ചേര്‍ന്ന് പിടികൂടിയത്. പ്രതിയില്‍ നിന്നും വില കൂടിയ മൂന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.

പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. റെയില്‍വെ സ്‌റ്റേഷനുകളില്‍ പ്ലാറ്റ് ഫോമുകളിലും മറ്റും ഉറങ്ങികിടക്കുന്ന യാത്രക്കാരുടെ ബാഗില്‍ നിന്നും പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ കവരുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള നിരവധി പരാതികളെത്തിയതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കുകയും, കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് പ്രതിയെ പിടികൂടുകയും ചെയ്തത്. സമാന രീതിയിലുള്ള നിരവധി കവര്‍ച്ചകള്‍ നടന്നതിനാല്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved