Latest News :
Home » , » ഹോട്ടലുകളില്‍ ആരോഗ്യവിഭാഗത്തിന്റെ പരിശോധന; അഞ്ചു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

ഹോട്ടലുകളില്‍ ആരോഗ്യവിഭാഗത്തിന്റെ പരിശോധന; അഞ്ചു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

Written By Muhimmath News on Wednesday, 5 October 2016 | 12:37

കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ ഹോട്ടലുകളില്‍ നിന്നടക്കം അഞ്ച് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. 

കാസര്‍കോട് റെയില്‍വെസ്‌റ്റേഷന്‍ റോഡിലെ ഹോട്ടല്‍ ജിദ്ദ, കറന്തക്കാട്ടെ ഉഡുപ്പി ആര്യഭവന്‍, നുള്ളിപ്പാടിയിലെ ഹൈവെ കാസില്‍, പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ ജെ.കെ റെസിഡന്‍സി, നായന്മാര്‍മൂലയിലെ അറേബ്യന്‍ മെക്‌സിക്കോ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയതെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു. 



പഴകിയ ചപ്പാത്തി, പൊറോട്ട, ബീഫ്, ചിക്കന്‍, നൂഡില്‍സ് തുടങ്ങിയവയാണ് പിടികൂടിയത്. നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. ബിജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധു, ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ അഭിലാഷ്, സുര്‍ജിത്ത്, സുധീര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved