Latest News :
Home » , , » കാശ്മീരില്‍ ഭീകരരെ തുരത്താന്‍ ശ്രമം തുടരുന്നു

കാശ്മീരില്‍ ഭീകരരെ തുരത്താന്‍ ശ്രമം തുടരുന്നു

Written By Muhimmath News on Wednesday, 12 October 2016 | 10:45

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പാംപോറില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ രൂക്ഷപോരാട്ടം. ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ പാംപോറിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ തിങ്കളാഴ്ച രാവിലെ കയറിപ്പറ്റിയ ഭീകരരെ കീഴ്‌പ്പെടുത്താന്‍ സുരക്ഷാസേന കിണഞ്ഞു പരിശ്രമിക്കുകയാണ്. ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഒരു സുരക്ഷാസൈനികനും ഒരു പോലീസുകാരനും പരിക്കേറ്റു. കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം കണ്ടെടുത്തിട്ടില്ല. രണ്ടു ഭീകരര്‍കൂടി കെട്ടിടത്തിലുണ്ടെന്നാണു നിഗമനം.

സംരംഭക വികസന പരിശീലനകേന്ദ്രത്തില്‍(ഇഡിഐ) തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ഏതാനും ഭീകരര്‍ പ്രവേശിച്ചത്. പോലീസിന്റെയും സുരക്ഷാസേനയുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ പരിശീലനകേന്ദ്രത്തിലെ ഹോസ്റ്റല്‍മുറിയില്‍ ഭീകരര്‍ തീയിടുകയായിരുന്നു. തുടര്‍ന്ന് ഇടവിട്ട് സെന്യത്തിനുനേരെ വെടിവച്ചു.

കെട്ടിടത്തിലേക്കു സൈന്യം പീരങ്കി ആക്രമണത്തിനു പുറമേ നിയന്ത്രിത റോക്കറ്റാക്രമണങ്ങളും നടത്തി. ബഹുനില കെട്ടിടത്തിന്റെ രണ്ടുനിലകളിലെ ഭിത്തികള്‍ മിക്കതും തകര്‍ന്നു. കെട്ടിടത്തില്‍ വിദൂരനിയന്ത്രിത സ്‌ഫോടനങ്ങളും സൈന്യം നടത്തി. 

ഭീകരരെ കീഴടക്കാനായി പാരാ കമാന്‍ഡോകളെയും സൈന്യത്തെയും വിളിച്ചിട്ടുണ്ട്. റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ചും ഭീകരരെ സുരക്ഷാ സേന നേരിടുന്നു. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാനായി സുരക്ഷാസേനാംഗങ്ങള്‍ കെട്ടിടത്തിനു സമീപത്തേക്കു കടക്കുന്നില്ല. കെട്ടിടത്തിനു പുറകിലുള്ള നദിയിലൂടെ ബോട്ടുമാര്‍ഗമാകാം തീവ്രവാദികള്‍ എത്തിയതെന്നാണു നിഗമനം. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved